Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചീട്ടുകളിക്ക് പിന്നാലെ വാക്കുതർക്കം; യുവാവ് കുത്തേറ്റ് മരിച്ചു.

ചീട്ടുകളിക്ക് പിന്നാലെ വാക്കുതർക്കം; യുവാവ് കുത്തേറ്റ് മരിച്ചു.


പാലാ: ചീട്ടുകളിക്ക് പിന്നാലെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ആണ് കുത്തേറ്റ്  മരിച്ചത്.
        മങ്കര ഭാഗത്ത് ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിന് എത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശി അഭിലാഷ് അടങ്ങുന്ന സംഘവുമായി ചീട്ട് കളിച്ചു. ഇതിന് പിന്നാലെയുണ്ടായ വാക്കുതർക്കത്തിലും സംഘർഷത്തിലുമാണ് ലിബിന് കത്രിക കൊണ്ട് കുത്തേറ്റത്. സംഭവത്തിൽ ഒരു സ്ത്രീയടക്കം മറ്റ് മൂന്നു പേർക്കു കൂടി പരിക്കേറ്റിട്ടുണ്ട്.
        ഇന്നലെ രാത്രി മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെ ആയിരുന്നു വാക്കുതർക്കവും സംഘട്ടനവും ഉണ്ടായത്. തുടർന്ന്
ഇന്നു പുലർച്ചെ ഒരു മണിയോടെ ആയിരുന്നു ലിബിന് കുത്തേറ്റത്. ലിബിനെ കുത്തിക്കൊലപ്പെടുത്തിയ അഭിലാഷും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement