Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൂടിയാട്ടം കലാകാരന്‍ കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു.

കൂടിയാട്ടം കലാകാരന്‍ കലാമണ്ഡലം രവീന്ദ്രൻ അന്തരിച്ചു.

തിരു.: പ്രശസ്ത കൂടിയാട്ടം കലാകാരൻ മലപ്പുറം വണ്ടൂർ കാപ്പിൽ വാരിയത്ത് കലാമണ്ഡലം രവീന്ദ്രൻ (58) അന്തരിച്ചു. സംസ്കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും.
        കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള കലാമണ്ഡലം രവീന്ദ്രൻ വിദേശത്തും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മാർഗി, ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ‌ സ്മാരക കലാകേന്ദ്രം, തൃശൂർ ചാവക്കാട് അങ്കണം തിയേറ്റർ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വിജി രവീന്ദ്രൻ. മക്കൾ: അർജുൻ, അരവിന്ദ്. സഹോദരങ്ങൾ: പരേതയായ വിജയകുമാരി, ഇന്ദിര, രമ, രശ്മി.

Post a Comment

0 Comments

Ad Code

Responsive Advertisement