Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്.

കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്.


കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. കണ്ണിനാണ് പരിക്കേറ്റത്. കൊല്ലം മുളവന ചന്തയിൽ പ്രചരണത്തിനിടെയാണ് പരിക്കേറ്റത്.

        പ്രവർത്തകർ മാലയിട്ട് സ്വീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. സമീപത്ത് നിന്നവരുടെ കൈ കണ്ണിൽ തട്ടി പരിക്ക് പറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ കുണ്ടറയിലെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഒരാഴ്ച വിശ്രമിക്കണമെന്ന് ഡോക്ടർ അറിയിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്ഥാനാർത്ഥി പര്യടനം തുടർന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement