Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

ദേശീയപാതയിലുണ്ടായ  വാഹനാപകടത്തിൽ യുവാവ് മരിച്ചു.


ആലുവ: ദേശീയ പാതയിലുണ്ടായ  വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചൂർണ്ണിക്കര കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്. കാക്കനാട്, വാഴക്കാല പനച്ചിക്കൽ ഷെമീറിൻ്റെ മകൻ ഹാരിസാണ് (24) മരിച്ചത്. 

        ഹാരിസ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ മറ്റൊരു ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഹാരിസിൻ്റെ വാഹനം സമീപത്തു കൂടെ കടന്നുപോയ ടോറസിന്  മുന്നിൽ വീണു. അവിടെ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച യുവാവിന്‍റെ ശിരസ്സിലൂടെ ടോറസ് കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 

           വാഴക്കാലയിലെ ഒരു സ്വകാര്യ ലാബ് ഉപകരണ സ്ഥപനത്തിലെ ജീവനക്കാരനാണ് ഹാരിസ്. ആലുവ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement