Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തില്‍ ഇടതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രം ജോലി കിട്ടുന്ന അവസ്ഥയാണ്; പ്രിയങ്ക.

കേരളത്തില്‍ ഇടതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രം ജോലി കിട്ടുന്ന അവസ്ഥയാണ്; പ്രിയങ്ക.

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പ്രിയങ്കാ ഗന്ധി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക.

          പിണറായി വിജയനെതിരെ നിരവധി ആരോപണങ്ങള്‍ വന്നു. ലൈഫ് മിഷന്‍, സ്വര്‍ണ്ണക്കടത്ത് എന്നീ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുക പോലും ഉണ്ടായില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു കേസ് പോലും എടുത്തില്ല- പ്രിയങ്ക പറഞ്ഞു.

        മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് പിണറായിയെ ഉപദ്രവിക്കാത്തത്. ഒരു റെയ്ഡ് പോലും നടത്തിയില്ല. തന്റെ സഹോദരന്‍ രാഹുലിനെ മാത്രം പിണറായി ആക്രമിക്കുന്നു. കേരളത്തില്‍ ഇടതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രം ജോലി കിട്ടുന്ന അവസ്ഥയാണെന്നും അവർ വിമര്‍ശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement