Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാനൂർ സ്ഫോടനക്കേസ്; പരിക്കേറ്റ ഒരാൾ കൂടി റിമാൻഡിൽ.

പാനൂർ സ്ഫോടനക്കേസ്; പരിക്കേറ്റ ഒരാൾ കൂടി റിമാൻഡിൽ.

കണ്ണൂർ: പാനൂർ സ്ഫോടനക്കേസിൽ പരിക്കേറ്റ ഒരാൾ കൂടി റിമാൻഡിൽ. പാനൂർ മുളിയാതോട് ബോംബ് സ്ഫോടനത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാളെ കൂടി പൊലിസ് അറസ്റ്റു ചെയ്തു.

       കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകനായ കുന്നോത്ത്പറമ്പിലെ ചിറക്കരാണ്ടിമ്മേൽ വിനോദൻ (40) എന്നയാളെയാണ് പാനൂർ സിഐ കെ. പ്രേംസദൻ അറസ്റ്റു ചെയ്തത്. ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. വിനോദിനെ തലശേരി എസിജെഎം കോടതി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ 12 പേർ അറസ്റ്റിലായി.

Post a Comment

0 Comments

Ad Code

Responsive Advertisement