Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലായിൽ വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ.

പാലായിൽ വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ.


പാലാ: പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പാലാ ടൗൺ, ചെത്തിമറ്റം, കൊട്ടാരമറ്റം ഭാഗങ്ങളിൽ വില്പന നടത്തുന്നതിനു വേണ്ടി കൊണ്ടുവന്ന ആറര കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ ബർദുവാൻ സ്വദേശിയായ സരോവർ എസ്.കെ.യെയാണ് പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ
ബി. ദിനേശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീം അറസ്റ്റ് ചെയ്തത് 

        ഒരുമാസം മുമ്പ് പാലാ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിൽ 2.5 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ  അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിലേക്കും മറ്റും ഊർജ്ജിതമായ അന്വേഷണം നടന്നു വരികയാണ്.

         അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഫിലിപ് തോമസ്, അനീഷ് കെ.വി., പ്രിവന്റ്റീവ്  ഓഫീസർ മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ പി. നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി ടി., ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement