Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വരുന്നു ബ്രെയിലി ബാലറ്റ്; കാഴ്ചപരിമിതര്‍ക്ക് ഇനി സ്വയം വോട്ടുചെയ്യാം.

വരുന്നു ബ്രെയിലി ബാലറ്റ്; കാഴ്ചപരിമിതര്‍ക്ക് ഇനി സ്വയം വോട്ടുചെയ്യാം.
തിരു.: കാഴ്ചപരിമിതര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്താന്‍ ഡമ്മി ബ്രെയിലി ബാലറ്റ്. സ്ഥാനാര്‍ത്ഥികളും പേരും ചിഹ്നങ്ങളും ബ്രെയിലി ലിപിയില്‍ രേഖപ്പെടുത്തിയാണ് ഡമ്മി ബാലറ്റ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ ഏഴായിരത്തോളം കാഴ്ചപരിമിതര്‍ക്ക് ഇതിലൂടെ സ്വയംപര്യാപ്തരായി വോട്ടുചെയ്യാം.
         ബ്രെയിൻലി ബാലറ്റിന്റെ പ്രിന്റിങ് ജോലികള്‍ തിരുവനന്തപുരത്തുള്ള ബ്രെയിൻലി പ്രസ്സില്‍ പുരോഗമിക്കുകയാണ്. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡിന്റെ കീഴിലുള്ളതാണ് ഈ പ്രിന്റിങ് പ്രസ്സ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രമമനുസരിച്ചാണ് ഡമ്മി ബാലറ്റിലും പേരുകളും ചിഹ്നങ്ങളുമുണ്ടാവുക. പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസറോട് ആവശ്യപ്പെട്ടാല്‍ ഡമ്മി ബ്രെയിൻലി ബാലറ്റ് നല്‍കും. ഇതില്‍ നിന്ന് സ്ഥാനാര്‍ത്ഥികളുടെ ക്രമം മനസ്സിലാക്കിയ ശേഷം, യഥാർത്ഥ ഇലക്ട്രോണിക്ക് ബാലറ്റ് മെഷീനിൽ ക്രമനമ്പർ എണ്ണി സ്ഥാനാർത്ഥിയുടെ പേര് തിരിച്ചറിഞ്ഞ് വോട്ടുചെയ്യാം.


Post a Comment

0 Comments

Ad Code

Responsive Advertisement