Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശൂർ പൂരത്തിന് നാളെ കൊടിയേറും

തൃശൂർ പൂരത്തിന് നാളെ കൊടിയേറും.

തൃശൂർ: ചരിത്രപ്രസിദ്ധമായ തൃശൂർ പൂരത്തിൻ്റെ ആരംഭം കുറിച്ച് ഘടക ക്ഷേത്രങ്ങളിൽ നാളെ കൊടിയേറും. ഏപ്രിൽ 19, 20 തീയതികളിലാണ് പൂരം ചടങ്ങുകൾ. 
       നാളെ രാവിലെ 8നും 8.15നും ഇടയിൽ ലാലൂരിലും 11നും 11.15നും ഇടയിൽ അയ്യന്തോളിലും 11.30നും 11.45നും ഇടയിൽ തിരുവമ്പാടിയിലും ഉച്ചയ്ക്ക് 12നും 12.15നും ഇടയിൽ പാറമേക്കാവിലും കൊടിയേറ്റ് നടക്കും. ചെമ്പൂക്കാവിലും കണിമംഗലത്തും വൈകുന്നേരം 6നും 6.15നും ഇടയിലും പനമുക്കുംപള്ളിയിലും പൂക്കട്ടിക്കരയിലും  6.15നും 6.30നും ഇടയിലും ചൂരക്കാട്ട്ക്കാവിൽ 6.45നും 7നും ഇടയിലും നെയ്തലക്കാവിൽ  രാത്രി 8നും 8.15നും ഇടയിലുമാണ് കൊടിയേറ്റ് നടക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement