Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയില്‍; മോദിക്കെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് സോണിയ ഗന്ധി.

രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയില്‍; മോദിക്കെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് സോണിയ ഗന്ധി.

ജയ്പൂര്‍: രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയില്‍ ആണെന്നും മോദിക്കെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും കോൺഗ്രസ് നേതാവ് സോണിയ ഗന്ധി. മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാനായി എല്ലാവരും കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കണമെന്നും അവർ പറഞ്ഞു. ജയ്പൂരില്‍ കോണ്‍ഗ്രസ് നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണ്. ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുന്നു. മോദിയും ബിജെപിയും രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണ്. സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണ്. ബിജെപിയുടെ ഭരണം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും അവർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement