Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനിൽ നിന്ന് നാലുകോടി പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലൈയിംഗ് സ്‌ക്വാഡ്; നാല് പേർ അറസ്റ്റിൽ.

ട്രെയിനിൽ നിന്ന് നാലുകോടി പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലൈയിംഗ് സ്‌ക്വാഡ്; നാല് പേർ അറസ്റ്റിൽ.


ചെന്നൈ: ട്രെയിനിൽ നിന്ന് കോടികൾ പിടികൂടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലൈയിംഗ് സ്‌ക്വാഡ്. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. നാലുകോടി രൂപയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.
        ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേയ്ക്ക് പോവുകയായിരുന്ന നെല്ലൈ എക്‌സ്‌പ്രസ് ട്രെയിനിന്റെ എസി കമ്പാർട്ട്‌മെന്റിൽ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് പണം എത്തിച്ചതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. തമിഴ്‌നാട്ടിൽ ഏപ്രിൽ 19നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനേഴിന് വൈകിട്ട് പ്രചാരണം അവസാനിക്കും. ഇതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതിയായ രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ കൊണ്ടു പോവുകയാണെങ്കിൽ പിടിവീഴും. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായാണിത്. കൂടാതെ രാഷ്ട്രീയ പ്രമുഖരുടെ സ്വകാര്യവാഹനങ്ങളും ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement