Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇലക്ഷന്‍ ചട്ടം: പെട്രോൾ പമ്പുകളിലെ പണമിടപാടുകൾ നിർത്തി വയ്ക്കേണ്ടി വരുമെന്ന് പമ്പുടമകളുടെ സംഘടന.

ഇലക്ഷന്‍ ചട്ടം: പെട്രോൾ പമ്പുകളിലെ പണമിടപാടുകൾ നിർത്തി വയ്ക്കേണ്ടി വരുമെന്ന് പമ്പുടമകളുടെ സംഘടന.
കോഴിക്കോട്: പെട്രോൾ പമ്പുകളിലെ പണമിടപാടുകൾ നിർത്തി വയ്ക്കേണ്ടി വരുമെന്ന് പമ്പുടമകളുടെ സംഘടന.
ഇലക്ഷൻ പെരുമാറ്റചട്ടത്തിന്റെ ഭാഗമായി ഒരാൾക്കു പണമായി അമ്പത്തിനായിരം രൂപയേ കൈയിൽ കൊണ്ടുപോകാൻ കഴിയൂ എന്ന നിബന്ധന പെട്രോൾ പമ്പുടമകൾക്ക് ബാങ്കിൽ പണം നിഷേപിക്കുവാനും ഇന്ധനം എടുക്കാനും കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. നിലവിൽ ഓരോ പമ്പിലും 2 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ബിസിനസ് നടക്കുന്നുണ്ട്. ഇതിൽ 20-30 % മാത്രമാണ് ഡിജിറ്റൽ ഇടപാടുകൾ. ബാക്കി ക്യാഷ് ഇടപാടുകളാണ്. ഈ പണം ബാങ്കുകളിൽ നിഷേപിക്കാൻ കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഇത്തരം പണവുമായി പോയ പമ്പിലെ ജീവനക്കാരെയും ഉടമകകളെയും ഇലക്ഷൻ നിരീക്ഷകർ വഴിയിൽ തടഞ്ഞു. എല്ലാ വസ്തുതയും ബോധ്യപ്പെട്ടിട്ടും പണം കണ്ടുകെട്ടിയ സംഭവങ്ങളും സംസ്ഥാനത്തു നടന്നിട്ടുണ്ടത്രേ. കൂടാതെ ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ശ്രദ്ധയിലും വിഷയം അറിയിച്ചിട്ടുണ്ട്. ആയതിനാൽ പെട്രോൾ പമ്പുകളിലെ ക്യാഷ് അവരവരുടെ ബാങ്കിൽ എത്തിക്കാനുള്ള സാഹചര്യം ഉണ്ടാകാത്ത പക്ഷം ഇലക്ഷൻ കഴിയും വരെ പമ്പിലെ പണമിടപാടുകൾ നിർത്തിവയ്ക്കാൻ പമ്പുടമകൾ നിബന്ധിതാരാകുമെന്നു ആൾ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടോമി തോമസ്, ജനറൽ സെക്രട്ടറി സഫ അഷ്‌റഫ്‌, ട്രഷറർ മൂസ, വൈസ് പ്രസിഡന്റ്‌ മൈതാനം വിജയൻ എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement