Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിപിഇ കിറ്റ് ധരിച്ചെത്തി പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു.

പിപിഇ കിറ്റ് ധരിച്ചെത്തി പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു.



കണ്ണൂർ: പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. പിപിഇ കിറ്റ് ധരിച്ചെത്തിയ രണ്ടു പേരാണ് ബോർഡുകൾ നശിപ്പിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. മാങ്ങാട്ടിടം ആമ്പിലാട് സൗത്ത് എൽപി സ്കൂൾ മുതൽ ആമ്പിലാട് പാറ വരെയുള്ള പ്രദേശങ്ങളിലെ മുഴുവൻ ബോർഡുകളും പോസ്റ്റുകളുമാണ് നശിപ്പിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സഹിതം മണ്ഡലം കമ്മിറ്റി കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കി.
        പിപിഇ കിറ്റ് ധരിച്ചെത്തിയ രണ്ടു പേർ ബോർഡ് കീറി എടുത്തശേഷം കൊണ്ടുപോയി കളയുന്നത് സിസി ടിവിയിൽ പതിഞ്ഞിരുന്നു. പ്രദേശത്ത് നിരന്തരമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡുകളും പോസ്റ്റുകളും നശിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നിനിട്ടുണ്ട്‌.

Post a Comment

0 Comments

Ad Code

Responsive Advertisement