Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.

ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.


കുറവിലങ്ങാട് : ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിത്താനം  ശാസ്താംപാറ ഭാഗത്ത് പഴയമാക്കിൽ വീട്ടിൽ ജോണി പി.എ. (60) എന്നയാളെയാണ് കുറവിലങ്ങാട്  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഏപ്രിൽ പത്താം തീയതി രാത്രി പത്തുമണിയോടെ ജോണി തന്റെ ഭാര്യയെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. ഇതിൽ ഇവരുടെ കൈക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. ഇതിനു ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഇയാൾ ഭാര്യയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് കുറവിലങ്ങാട്  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട്  സ്റ്റേഷൻ എസ്എച്ച്ഓ നോബിൾ പി.ജെ., എസ്ഐ സന്തോഷ്, എഎസ്ഐ ജോണി, സിപിഓ റോയ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement