Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് കുടിശിക നിവാരണം.

പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് കുടിശിക നിവാരണം.

തിരു.: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗത്വം എടുത്തിട്ടുള്ളവർക്ക് പിഴപ്പലിശ ഒഴിവാക്കിക്കൊണ്ടുള്ള കുടിശിക നിവാരണം ജൂൺ 8 വരെ അദാലത്ത് നടത്തുന്നു.
       കേരള കൈത്തൊഴിലാളി, വിദഗ്ദ തൊഴിലാളി ക്ഷേമ പദ്ധതി, കേരള ബാർബർ ബ്യൂട്ടീഷൻ ക്ഷേമ പദ്ധതി, കേരള അലക്കു തൊഴിലാളി ക്ഷേമ പദ്ധതി, കേരള ഗാർഹിക തൊഴിലാളി ക്ഷേമ പദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമ പദ്ധതി, ക്ഷേത്ര ജീവനക്കാരുടെ ക്ഷേമ പദ്ധതി  എന്നിവ കൂട്ടിച്ചേർത്ത് 2016ലാണ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് രൂപീകരിച്ചത്. കോവിഡ് കാലത്ത് ഈ ക്ഷേമ പദ്ധതിയിൽ അംഗത്വം എടുക്കുകയും, കോവിഡ് ധനസഹായം കൈപ്പറ്റുകയും ചെയ്തിട്ടുള്ള അംഗങ്ങൾക്ക് കോവിഡ് പ്രതിസന്ധി മൂലം അംശാദായം അടവ് മുടങ്ങിയിട്ടുണ്ടെങ്കിൽ, ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കുടിശിക ഇല്ലാത്തവർക്ക് മാത്രമേ ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കുവാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ. പദ്ധതി അംഗങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0481-2300762 ഓഫീസ് നമ്പറിൽ ബന്ധപ്പെടുക.

Post a Comment

0 Comments

Ad Code

Responsive Advertisement