Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാലവർഷത്തിന് പിന്നാലെ ചക്രവാതചുഴിയും; കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ യെല്ലോ അല‍ർട്ട്.

കാലവർഷത്തിന് പിന്നാലെ ചക്രവാതച്ചുഴിയും; കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ യെല്ലോ അല‍ർട്ട്.


തിരു.: കേരളത്തിൽ കാലവർഷം എത്തിയതിനു പിന്നാലെ ചക്രവാതച്ചുഴിയും രൂപപ്പെട്ട സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. 

        കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement