Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഡോക്ടർ മരിച്ചു.

ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഡോക്ടർ മരിച്ചു.


കോഴിക്കോട്: ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ മരിച്ചു. ഗോവിന്ദപുരം ശ്രീപാർവതിയിൽ ശ്രീധരൻ വെളിയാറായുടെ മകൻ ഡോ. ശ്രാവൺ (28) ആണ് മരിച്ചത്.
        ഇന്നലെ രാത്രി 12 മണിയോടെ ഈങ്ങാടപ്പള്ളിക്ക് സമീപമാണ് അപകടം. ഡോക്ടർ സഞ്ചരിച്ച ബൈക്കും മറ്റൊരു സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡോക്ടർ ബൈക്കില്‍ നിന്നും തെറിച്ചുവീണു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടർക്ക് പുറമേ സ്‌കൂട്ടര്‍ യാത്രികരായിരുന്ന മറ്റ് രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. കുന്ദമംഗലം പത്താംമൈൽ സ്വദേശികളായ സാനിൽ, മുഹമ്മദ് ഷാഫി എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  
      എംബിബിഎസ് പഠനത്തിനു ശേഷം എംഡി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശ്രാവൺ. ആഴ്ചവട്ടം ഗവ. ഹൈസ്കൂളിലെ അദ്ധ്യാപികയാണ് ശ്രാവണിന്റെ അമ്മ പ്രേമലത. സഹോദരൻ: പ്രണവ് (അമേരിക്ക).

Post a Comment

0 Comments

Ad Code

Responsive Advertisement