Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുജറാത്തിലെ റ്റിആർപി ഗെയിം സോണിൽ ഉണ്ടായ തീപിടുത്തത്തിൽ എട്ടോളം കുട്ടികൾ ഉൾപ്പടെ 24 പേർ മരണമടഞ്ഞു.

ഗുജറാത്തിലെ റ്റിആർപി ഗെയിം സോണിൽ ഉണ്ടായ തീപിടുത്തത്തിൽ എട്ടോളം കുട്ടികൾ ഉൾപ്പടെ 24 പേർ മരണമടഞ്ഞു.


ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്‌കോട്ടിൽ റ്റിആർപി ഗെയിം സോണിൽ ഉണ്ടായ തീപിടുത്തത്തിൽ എട്ടോളം കുട്ടികൾ ഉൾപ്പടെ 24 പേർ മരണമടഞ്ഞു. 15 കുട്ടികളെ  രക്ഷപ്പെടുത്തി. മരണമടഞ്ഞവരിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 24 മൃതശരീരങ്ങൾ രാജ്‌കോട്ട് സിവിൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ആരെയും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതശരീരങ്ങൾ. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.
       താത്കാലികമായി കെട്ടിപ്പൊക്കിയ ഷെഡ്ഡുകളാണ് കത്തിയമർന്നത്. മുഖ്യമന്ത്രി ഭൂപെന്ദ്ര പട്ടേൽ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടു. രാജ്കോട്ടിലെ എല്ലാ ഗെയിം സോണുകളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ അടച്ചിടാൻ ഉത്തരവിട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement