Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിലെ 3 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

കേരളത്തിലെ 3 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.


തിരു.: കേരളത്തിലെ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണ് തെരഞ്ഞെടുപ്പ്. 
       തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ ആറിന് പുറപ്പെടുവിക്കും. ജൂൺ 13 വരെ പത്രിക സമർപ്പിക്കാം. മഹാരാഷ്ട്രയിൽ പ്രഫുൽ പട്ടേൽ രാജിവച്ച ഒഴിവിലേക്കും തെരഞ്ഞെടുപ്പ് നടക്കും. കേരളത്തിൽ നിന്നുള്ള എംപിമാരായ ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഎം), ജോസ് കെ. മാണി (കേരള കോൺഗ്രസ് എം) എന്നിവരുടെ സീറ്റുകളിലാണ് ഒഴിവ്. മൂവരുടെയും കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും. മൂന്ന് ഒഴിവുകളിൽ ഒരെണ്ണം യുഡിഎഫിൽ മുസ്ലീം ലീഗിന് ലഭിക്കും. എൽഡിഎഫിനു ലഭിക്കുന്ന രണ്ടിൽ ഒന്ന് സിപിഎമ്മിനാണ്. 17 എംഎൽഎമാരുള്ള സിപിഐക്ക്  2 രാജ്യസഭാംഗങ്ങളെ അവകാശപ്പെടാം. 
സിപിഐക്ക് നിലവിൽ പി. സന്തോഷ് കുമാർ രാജ്യസഭാംഗമായുണ്ട്. കേരള കോൺഗ്രസിന് (എം) ഉള്ളത് 5 എംഎൽഎമാരാണ്. എന്നാൽ ജോസ് കെ. മാണി വിരമിക്കുമ്പോൾ പകരം സീറ്റ് പാർട്ടിക്കു തന്നെ കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസിന് (എം) രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാകും. ഇതു കൂടാതെ ചില ചെറുപാർട്ടികളും രാജ്യസഭാ സീറ്റിന് അവകാശം ഉന്നയിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement