Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണം; മെയ് 31 വരെ കാത്തിരിക്കേണ്ടെന്ന് പൊതുവിതരണ വകുപ്പ്.

റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണം; മെയ് 31 വരെ കാത്തിരിക്കേണ്ടെന്ന് പൊതുവിതരണ വകുപ്പ്.


തിരു.: റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ. മെയ് മാസത്തെ റേഷന്‍ വിഹിതം ലഭിക്കാൻ 31 വരെ കാത്തിരിക്കരുതെന്നും പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു അറിയിച്ചു. കൂടാതെ ജൂൺ മാസത്തെ റേഷൻ വിതരണം‍ മൂന്നിന് തുടങ്ങുമെന്നും കമ്മീഷണർ അറിയിച്ചു

         സംസ്ഥാനത്തെ 52 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകള്‍ ഇതിനകം മെയ് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ വിതരണം സുഗമമായി നടക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തെ റേഷന്‍ വിതരണം 31ന് അവസാനിക്കും. ജൂൺ മാസത്തെ റേഷൻ വിതരണം‍ മൂന്നിന് ആരംഭിക്കുകയും ചെയ്യും.

        സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള എന്‍എഫ്എസ്എ ഗോഡൗണുകളിലെയും റേഷന്‍ കടകളിലെയും സ്റ്റോക്ക് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ കമ്മിഷണര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരോട് കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു. എന്‍എഫ്എസ്എ ഗോഡൗണുകളില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ക്ക് ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി നിലവിലുണ്ട്. എന്നാല്‍, ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസ് വിജിലന്‍സ് അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള മുഴുവൻ കുറ്റക്കാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement