Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡ്രൈവിങ് ലൈസൻസ് പ്രക്രിയ ലളിതമാക്കുന്നു. പുതിയ നിയമങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം.

ഡ്രൈവിങ് ലൈസൻസ് പ്രക്രിയ ലളിതമാക്കുന്നു. പുതിയ നിയമങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം.

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രക്രിയ ലളിതമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. ഇതു പ്രകാരം അപേക്ഷകർക്ക് ഇനി മുതൽ സ്വകാര്യ, സർക്കാർ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്താം. ടെസ്റ്റിനായി ആർടിഒകളെ മാത്രം ആശ്രയിക്കുന്ന നിലവിലെ രീതിയിൽ നിന്നുള്ള മാറ്റമാണിത്. 2024 ജൂൺ ഒന്നിന് പുതിയ നിയമം നിലവിൽ വരും.
ഡ്രൈവിങ് ലൈസൻസ് എടുക്കുന്ന വ്യക്തികൾക്ക് ടെസ്റ്റ് നടപടിക്രമങ്ങൾക്കായി അംഗീകൃത സ്വകാര്യ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. ഈ കേന്ദ്രങ്ങൾക്ക് ടെസ്റ്റുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനുമുള്ള അനുമതിയുണ്ടാകും.

Post a Comment

0 Comments

Ad Code

Responsive Advertisement