അഡ്വ. പി.ആർ. ദേവദാസിൻ്റെ സംസ്കാരം നടത്തി.
ആലപ്പുഴ: അഖില കേരളവിശ്വകർമ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡൻ്റും മുൻ പി.എസ്.സി. അംഗവുമായിരുന്ന അഡ്വ. പി.ആർ ദേവദാസിൻ്റെ (68) ഭൗതികദേഹം സംസ്കരിച്ചു.
കേരള നവോത്ഥാന സംരക്ഷണ സമിതി വൈസ് ചെയർമാനും ഹിന്ദു പാർലമെൻ്റ് മുൻ അദ്ധ്യക്ഷനുമായിരുന്നു.
കാൽ നൂറ്റാണ്ടായി സംഘടനയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവിനാണ് വിട നൽകിയത്. വിശ്വകർമ്മജരുടെ ഉന്നമനത്തിനായി ഏകസംഘടന രൂപീകരിക്കുകയും വിശ്വകർമ്മജരുടെ നവോത്ഥാന നായകനായി ദീർഘകാലം പ്രസിഡൻ്റ് പദവിയിൽ തുടർന്നു വരുകയുമായിരുന്നു അദ്ദേഹം.
അദ്ദേഹത്തിൻ്റെ ഭൗതീക ശരീരം ഇന്നലെ കൊച്ചിയിലെ ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ചെങ്ങന്നൂർ സഭാ ആസ്ഥാനത്ത് എത്തിച്ച് പൊതുദർശനത്തിന് വച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ കുടുംബവീടായ ചമ്പക്കുളത്തേയ്ക്ക് വിലാപയാത്രയായ് കൊണ്ടുപോയി. ഇന്ന് വ്യാഴാഴ്ച (30.5.2024) ഉച്ചയ്ക്ക് 12.00 മണിക്ക് ചമ്പക്കുളത്തുള്ള കുടുംബവീടായ പൂത്തറ വീട്ടിൽ സംസ്കാരം നടത്തി. ഭാര്യ: പുഷ്പലത (കൊല്ലം കല്ലുംതാഴെ ശ്രീനിലയം കുടുംബാംഗം). മക്കൾ: വൈശാഖ് ദാസ് (ഗുരുവായൂർ ദേവസ്വം ബോർഡ്), ഡോ. വിവേക് ദാസ്.
0 Comments