Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടൽമാർഗ്ഗം ഗൾഫ് യാത്രക്ക് അവസരമൊരുങ്ങുന്നു.

കടൽമാർഗ്ഗം ഗൾഫ് യാത്രക്ക് അവസരമൊരുങ്ങുന്നു.


കോഴിക്കോട്: വിമാനക്കമ്പനികളുടെ അമിത ചാർജ് ഒഴിവാക്കി ഇനി കുറഞ്ഞ ചെലവിൽ ബേപ്പൂരിൽ നിന്ന് കടൽമാർഗ്ഗം ഗൾഫ് യാത്രക്ക് അവസരമൊരുങ്ങുന്നു. കേരള -യുഎഇ സെക്ടർ കപ്പൽ സർവീസ് ഉടൻ ആരംഭിക്കുമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ (എംഡിസി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
       കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. മുമ്പ് രണ്ടു തവണ യുഎഇയില്‍ നിന്ന് കൊച്ചിയിലേക്ക് കപ്പല്‍ സര്‍വീസ് നടത്തിയ ഡോ. എം.പി. അബ്ദുൽ കരീമിന്റെ 'അതാവി കമ്പനി' മുഖേന ആദ്യത്തെ യാത്രാകപ്പല്‍ 2023 ഡിസംബര്‍ 20ന് ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും നീണ്ടുപോകുകയായിരുന്നു. യാത്രാ പ്രതിസന്ധി രൂക്ഷമായതോടെ എംഡിസി ഈ മാസം 13ന് വീണ്ടും മുഖ്യമന്ത്രി, തുറമുഖവകുപ്പ് മന്ത്രി, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. തുടർന്ന് നാലാം ലോക കേരളസഭക്കും ഓണം അവധി സീസണിനും മുമ്പായി കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് അനുകൂലമായുള്ള മറുപടിയാണ് അധികൃതരിൽ നിന്ന് ലഭിച്ചതെന്നും എംഡിസി അറിയിച്ചു.
        നിലവില്‍ ടെൻഡര്‍ വിളിച്ചതില്‍ നാലു കമ്പനികളില്‍ രണ്ട് കമ്പനികളെ അവസാനഘട്ടത്തില്‍ എടുത്തിട്ടുണ്ട്. സി.ഇ. ചാക്കുണ്ണി, എ. ശിവശങ്കരൻ, അഡ്വ. എം.കെ. അയ്യപ്പൻ, ബേബി കിഴക്കുഭാഗം, കുന്നോത്ത് അബൂബക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement