Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊട്ടിയൂർ ഉത്സവനഗരിയിൽ ശീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം തുറന്നു.

കൊട്ടിയൂർ ഉത്സവനഗരിയിൽ ശ്രീനാരായണ ഗുരുദേവ സൗജന്യ സേവനകേന്ദ്രം.


കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്‌സവത്തോടനുബന്ധിച്ച് ക്ഷേത്രനഗരിയിൽ ഭക്തജനങ്ങൾക്കായി ശ്രീനാരായണ ഗുരുദേവ സൗജന്യ സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. 
           മന്നഞ്ചേരി കിഴക്കേനടയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൻ്റെ ഉൽഘാടനം ആറളം ഫാം അഡ്മിനിസ്ട്രേറ്റ് ഓഫീസർ ഡോ: നിതീഷ് കുമാർ നിർവഹിച്ചു. ഒറ്റപ്പിലാൻ കാരണവർ കുഞ്ഞിരാമൻ, ആത്മീയ പ്രഭാക്ഷകൻ പി.എസ്. മോഹനൻ. ഡിസിസി സെക്രട്ടറി പി.സി. രാമകൃഷ്ണൻ, എസ്എൻഡിപി വനിത സംഘം കൊട്ടിയൂർ യൂണിറ്റ് പ്രസിഡൻ്റ് വത്സാ ചന്ദ്രൻ, ഗവേഷകനും തമിഴ്നാട് സ്വദേശിയുമായ ശശികാന്ത്, കൊട്ടിയൂർ എൻഎസ്എസ് കരയോഗം സെക്രട്ടറി സജേഷ് കുമാർ, രാജൻ വാചാലി, ജ്യേതിഷ പണ്ഡിതൻ വിനയകുമാർ, വിനോദ് കാശി എന്നിവർ ആശംസകൾ അർപ്പിച്ചു.
         ഈ കേന്ദ്രത്തിൽ നിന്നും ഭക്തജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ, സഹായങ്ങൾ, ആവശ്യമുള്ളവർക്ക് വൈദ്യസഹായം എന്നിവയും ലഭിക്കുന്നതാണ്. എല്ലാ തീർത്ഥാടന കാലത്തും എല്ലാ ദിവസവും സൗജന്യ ചുക്ക് കാപ്പി വിതരണവും കേന്ദ്രത്തിൽ നടന്നു വരുന്നു. ഉദ്ദേശം ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് ശ്രീനാരായണ ഗുരുദേവ സൗജന്യ സേവനകേന്ദ്രം ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്. എഐസിസി മെമ്പറും ഫുഡ്ബോൾ അസോസിയേഷൻ പ്രസിഡൻ്റുമായിരുന്ന പി.പി. ലക്ഷ്മണൻ്റെ നേതൃത്വത്തിലാണ് തുടക്കം. അദ്ദേഹത്തിൻ്റെ കാലശേഷം,
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ദാസൻ പാലപ്പിള്ളിയുടെ നേതൃത്വത്തിലാണ് കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊട്ടിയൂരിലെ വിശേഷങ്ങൾ നിറഞ്ഞ 'ഓടപ്പൂക്കാലം' എന്ന പ്രസിദ്ധീകരണവും നിരവധി വർഷങ്ങൾ ദാസൻ പാലപ്പിളളിയുടെ പത്രാധിപത്യത്തിൽ പുറത്തിറക്കിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement