Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥൻ കട അടിച്ചു തകർത്തു.

ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥൻ കട അടിച്ചു തകർത്തു.

ആലപ്പുഴ: ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥൻ കട അടിച്ചു തകർത്തു. വലിയ ചുടുകാടിന് സമീപമുള്ള അഹ്ലൻ കുഴിമന്തിക്കടയാണ് തകർത്തത്. സംഭവത്തിൽ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. 
         ഇവിടെ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായെത്തി ഹോട്ടലിലുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം ഹോട്ടലിന്റെ ചില്ല് അടിച്ചു തകർത്തു. പിന്നീട് ഇയാൾ ബൈക്കോടിച്ച് ഹോട്ടലിന് അകത്തേക്കു കയറ്റി. സമീപത്തുള്ള കടയും ഇയാൾ തകർത്തിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement