Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജഡ്ജി കാർ തടഞ്ഞു നിർത്തി ഡ്രൈവറെ അസഭ്യം പറഞ്ഞ കോൺഗ്രസ് നേതാവ് അറസ്റ്റിൽ.

ജഡ്ജി കാർ തടഞ്ഞു നിർത്തി ഡ്രൈവറെ അസഭ്യം പറഞ്ഞ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. 


ആലപ്പുഴ: എംഎസിടി ജഡ്​ജിയുടെ കാറിന്​ കുറുകെ ബൈക്ക് നിർത്തി ഡ്രൈവറെ അസഭ്യം പറഞ്ഞ കോൺഗ്രസ്​ പ്രാദേശിക നേതാവ്​ അറസ്റ്റിൽ. കോൺഗ്രസ് ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡന്‍റും മുൻ നഗരസഭ കൗൺസിലറുമായ കെ.എ. സാബുവിനെയാണ് നോർത്ത് പോലീസ് അറസ്റ്റ്​ ചെയ്തത്​.കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. 
       ബുധനാഴ്ച വൈകുന്നേരം​ 5.30ന് ചേരമാൻകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കാറിന് പിന്നാലെ തുടർച്ചയായി ഹോൺ മുഴക്കി എത്തിയ സാബു ബൈക്ക് കുറുകെ വച്ച്​ കാർ തടയുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ ഡ്രൈവറെ അസഭ്യം പറഞ്ഞു. ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത​ നോർത്ത് പൊലീസ് സാബുവിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement