Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സപ്ലൈകോ വിൽപനശാലകളിൽ മുളകിന്റെയും വെളിച്ചെണ്ണയുടെയും വില കുറച്ചു.

സപ്ലൈകോ വിൽപനശാലകളിൽ മുളകിന്റെയും വെളിച്ചെണ്ണയുടെയും വില കുറച്ചു.


തിരു.: സപ്ലൈകോ വിൽപനശാലകളിൽ മുളകിന്റെയും വെളിച്ചെണ്ണയുടെയും വില കുറച്ച് സബ്സിഡി വില പുതുക്കി നിശ്ചയിച്ചു. മുളക് അരക്കിലോയ്ക്ക് 86.10 രൂപയിൽ നിന്നും 78.75 രൂപയായാണ് പുതുക്കി നിശ്ചയിച്ചത്. നാളെ മുതലാണ് കുറഞ്ഞ വില നിലവിൽ വരുക. വെളിച്ചെണ്ണ അര ലിറ്റർ സബ്സിഡി ഉൾപ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. 152.25 രൂപയായിരുന്നു നേരത്തെ വില. അഞ്ച് ശതമാനം ജിഎസ്ടി ഉൾപ്പെടെയുള്ള വിലയാണിത്. 
        13 ഇനം സബ്സിഡി സാധനങ്ങൾ പൊതുവിപണിയിൽ നിന്ന് 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കുക. ചെറുപയർ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോൾ (ഒരു കിലോഗ്രാം) 95 രൂപ, വൻ കടല (ഒരു കിലോഗ്രാം) 69 രൂപ, വൻപയർ (ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 11 1 രൂപ എന്നിങ്ങനെയാണ് സബ്സിഡി വില.

Post a Comment

0 Comments

Ad Code

Responsive Advertisement