Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റിൽ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ അന്വേഷണണം ആവശ്യപ്പെട്ട് കുടുംബം.

കുവൈറ്റിൽ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ അന്വേഷണണം ആവശ്യപ്പെട്ട് കുടുംബം.


വയനാട്: കുവൈറ്റിൽ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബം. കൽപ്പറ്റ കാക്കവയല്‍ ആറ്റക്കര വീട്ടില്‍ വിജയന്റെ ഭാര്യ അജിത വിജയൻ(50) ആണ് ജോലി ചെയ്തിരുന്ന വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അജിത ജീവനൊടുക്കിയതല്ല, കുവൈറ്റി വനിതയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് വിജയൻ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 
       അജിതയ്ക്ക്‌ സ്പോണ്‍സറായ അറബി വനിതയില്‍ നിന്ന് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ഭർത്താവ് വിജയനും മക്കളും പറയുന്നത്. ഭക്ഷണം പോലും നല്‍കാറുണ്ടായിരുന്നില്ല. പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പ് അകറ്റിയിരുന്നത്. ചവിട്ടി താഴെയിടാറുണ്ടായിരുന്നു. ഒരു തവണ മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍ പൂട്ടിയിട്ടു. വീട്ടുടമയുടെ മർദ്ദനമേറ്റ് താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. മരണശേഷമാണ് തങ്ങള്‍ ഇതെല്ലാം അറിയുന്നത്. കുവൈറ്റിലേക്കുപോയ മറ്റൊരു സ്ത്രീയോട് പ്രശ്നങ്ങളെല്ലാം അജിത പറഞ്ഞിരുന്നു. അവരാണ് തങ്ങളോട് മരണശേഷം ഈ വിവരങ്ങള്‍ പറയുന്നത്. കൊടിയ മർദ്ദനം കാരണം ആ വീട്ടിലെ ജോലിയില്‍ നിന്ന് മാറ്റിത്തരണമെന്ന് കുവൈറ്റിലേക്ക് കൊണ്ടുപോയ ഏജൻസിയോട് അജിത ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അവർ വീട്ടുടമയുടെ മകളുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. ഏജൻസി കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ തങ്ങള്‍ക്ക് അമ്മയെ നഷ്ടമാകുമായിരുന്നില്ലെന്ന് മക്കളായ മിഥുഷയും പ്രത്യുഷും പറയുന്നു. ആറു മാസം മുമ്പാണ് അജിത കുവൈറ്റിലേക്ക് പോയത്.

Post a Comment

0 Comments

Ad Code

Responsive Advertisement