Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കഴുത്തിൽ കരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു.

ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കഴുത്തിൽ കരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു.


കൊച്ചി: ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കഴുത്തിൽ കരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്. കുന്നുകര സ്വദേശി ഫഹദ് (19) ആണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ റിക്ഷാ ഡ്രൈവർക്കെതിരെ ആലുവ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. 
        ആലുവ അമ്പാട്ടുകാവിലെ യു വളവിലായിരുന്നു അപകടം. കളമശ്ശേരി ഭാഗത്തു നിന്ന് കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ച് വരുകയായിരുന്നു ഓട്ടോറിക്ഷ. യു വളവിലെത്തിയപ്പോൾ  മുന്നിലുള്ള ഓട്ടോറിക്ഷ റോഡ് കുറുകെ കടന്ന് നീങ്ങി. എന്നാൽ, കേടുപാടുള്ള ഓട്ടോറിക്ഷ റോഡിന്റെ മറുവശത്തേക്ക് നീങ്ങി. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ ഫഹദ് ഓട്ടോകളെ ബന്ധിപ്പിച്ച കയർ കാണാതെ ഇടയിലൂടെ മുന്നോട്ട് പോയി. ഇതിനിടെയാണ് കഴുത്തിൽ കയർ കരുങ്ങി റോഡിലേക്ക് തെറിച്ചു വീണത്. ഫഹദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിലാണ് ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement