Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി മാല പിടിച്ചുപറിച്ച രണ്ടു പേർ അറസ്റ്റിൽ.

വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി മാല പിടിച്ചുപറിച്ച രണ്ടു പേർ അറസ്റ്റിൽ. 

കോന്നി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഒന്നര പവന്റെ മാല പിടിച്ചുപറിച്ച രണ്ടു പേർ അറസ്റ്റിൽ. കലഞ്ഞൂർ കഞ്ചോട് ഭാഗത്ത് താമസിക്കുന്ന 78കാരിയായ തങ്കമ്മയെയാണ് പ്രതികൾ ആക്രമിച്ചത്. അനൂപ്, ഗോകുൽ കുമാർ എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കേസിന് ആസ്‌പദമായ സംഭവം. ഉറങ്ങാൻ കിടന്ന തങ്കമ്മയെ ശക്തമായ മഴ പെയ്യുന്നതിനിടയിൽ അർദ്ധരാത്രി വാതിൽ ചവിട്ട് തുറന്ന് ഭീഷണപ്പെടുത്തിയാണ് മാല തട്ടിപ്പറിച്ചത്. ഭയപ്പെട്ടുപോയ വയോധിക അടുത്ത ദിവസം ബന്ധുക്കളെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കൂടൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും എസ്ഐ ഷെമിമോളുടെ നേതൃത്വത്തിൽ പ്രതികൾക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്‌തു. പ്രതികൾ മാല വിൽക്കാൻ കൊണ്ടുപോയ കടയിൽ നിന്നും മോഷണമുതൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി വാഹന മോഷണക്കേസിലുൾപ്പെടെ പ്രതിയാണ് പിടിയിലായ അനൂപ്. ജില്ലാ പൊലീസ് മേധാവി വി. അജിത്തിൻ്റെ നിർദ്ദേശപ്രകാരം കോന്നി ഡിവൈഎസ്‌പി നിയാസുദ്ദീന്റെ നേതൃത്വത്തിൽ കൂടൽ എസ്എച്ച്ഒ എം.ജെ. അരുൺ, എസ്ഐ ഷെമിമോൾ കെ.ആർ. എന്നിവരുടെ നേതൃത്വത്തിലുള്ള സ്വകാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement