Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മഴക്കെടുതി: ആലപ്പുഴ ജില്ലയിൽ രണ്ട്​ മരണം കൂടി.

മഴക്കെടുതി: ആലപ്പുഴ ജില്ലയിൽ രണ്ട്​ മരണം കൂടി.


ആലപ്പുഴമഴക്കെടുതിയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ രണ്ട്​ മരണം കൂടി. കുട്ടനാട് പുളിങ്കുന്നിൽ വെള്ളം കയറിയ വീട്‌ വൃത്തിയാക്കാനെത്തിയ ഗൃഹനാഥൻ ഷോക്കേറ്റും മാമ്പുഴക്കരിയിൽ എസി കനാലിൽ വീണ്​ വധോധികനുമാണ്​ മരിച്ചത്.
          പുളിങ്കുന്ന്‌ കണ്ണാടി പുതുവൽ പി.പി. മണിയൻ (72) ആണ്‌ ഷോക്കേറ്റ്‌ മരിച്ചത്​. വ്യാഴാഴ്ച രാത്രി ഒമ്പതിനാണ്​ സംഭവം. പുറത്തുപോയി മടങ്ങി എത്തിയ ഭാര്യ ജയിനമ്മയാണ്‌ മണിയനെ ഷോക്കേറ്റ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌. വീടിന്‌ ചുറ്റും വെള്ളക്കെട്ടായിരുന്നു.
       മാമ്പുഴക്കരിയിൽ നിന്ന്‌ കാണാതാതായ രാമങ്കരി എസ്‌എൻഡിപിക്ക്​ സമീപം താമസിക്കുന്ന കോമരത്തുശേരി വീട്ടിൽ പുരുഷോത്തമനെയാണ്‌ (88) എസി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. ജില്ലയിൽ ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി.

Post a Comment

0 Comments

Ad Code

Responsive Advertisement