Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.


തൃശ്ശൂർ: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്.
        തൃശൂർ പെരിഞ്ഞനം സെയിൻ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച ശേഷം പനിയും ഛർദ്ദിയും മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നിനാണ് ഇവർ മരിച്ചത്. മയോണൈസിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർ ചികിത്സ തേടിയിട്ടുണ്ട്.
        കുഴിമന്തി, അൽഫാം എന്നിവ കഴിച്ചവർക്കായിരുന്നു ആരോഗ്യ പ്രശ്നനങ്ങൾ. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഹോട്ടൽ പൂട്ടിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement