Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വർക്കല പാപനാശം ബലിമണ്ഡപത്തിൻ്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു.

വർക്കല പാപനാശം ബലിമണ്ഡപത്തിൻ്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു.

തിരു.: ശക്തമായ മഴയിൽ വർക്കല പാപനാശം ബലിമണ്ഡപത്തിൻ്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു. വൻ ദുരന്തമാണ് ഒഴിവായത്. വർക്കലയിലെ  തീരദേശ ഭാഗങ്ങളിൽ
ഇന്നലെ രാത്രി 1.30 മുതൽ ശക്തമായ കാറ്റും മഴയും  ഉണ്ടായിരുന്നു. പുലർച്ചെയാണ് കുന്ന് ഇടിഞ്ഞത്. അതുകൊണ്ട് തന്നെ ആളപായം ഒഴിവായി. സാധാരണ ദിവസങ്ങളിൽ പുലർച്ചെ 5.30 മണി മുതൽ ഈ ഭാഗത്ത് ബലിതർപ്പണം നടത്തുന്നതിന് ഭക്തർ എത്താറുള്ളതാണ്. കുന്നിൻ്റെ ഭാഗം അടർന്ന് വലിയ കല്ലുകൾ താഴേയ്ക്ക് പതിച്ചു. ബലി മണ്ഡപത്തിൻ്റെ പിൻഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞു വീണിട്ടുള്ളത്. പുലർച്ചെ മണ്ഡപം തുറക്കാനെത്തിയ ജീവനക്കാരാണ് അപകടം കണ്ടത്. വീണ്ടും കുന്നിടിയാൻ സാധ്യത ഏറെയാണെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement