Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹരണം ഇന്ന്.

ലിയോ പതിനാലാമൻ മാർപാപ്പയുടെ  സ്ഥാനാരോഹരണം ഇന്ന്.
വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ  സ്ഥാനാരോഹരണം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ചടങ്ങുകൾ ആരംഭിക്കും. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പ്രധാന വേദിയിലേക്ക് കർദ്ദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
       സ്ഥാനാരോഹണ ചടങ്ങിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്‌കി, ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോക് തുടങ്ങിയവരും എത്തും. വത്തിക്കാനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആഗോള കത്തോലിക്ക സഭയുടെ 267-ാം മാർപ്പാപ്പയായ ലിയോ പതിനാലാമൻ യുഎസിൽനിന്നുള്ള ആദ്യ മാർപ്പാപ്പയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement