Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒരു മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ വിതരണം ചെയ്യും.

ഒരു മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ വിതരണം ചെയ്യും.


തിരു.: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമപെൻഷന്റെ വിതരണം നാളെ മുതൽ തുടങ്ങും. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തേതാണ് നൽകുന്നത്. നേരത്തെ മൂന്ന് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക സർക്കാർ വിതരണം ചെയ്തിരുന്നു. വിഷു, ഈസ്റ്റർ, റംസാൻ കാലത്തായിരുന്നു വിതരണം. ഇതിനു ശേഷം സംസ്ഥാനത്ത് പെൻഷൻ വിതരണം നടത്തിയിട്ടില്ല. പതിവു പോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. നേരത്തെ ക്ഷേമ പെൻഷൻ അവകാശമായി കാണാനാകില്ലെന്നും സഹായം മാത്രമാണെന്നും ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ക്ഷേമ പെൻഷൻ എത്രയാണ്, എപ്പോഴാണ് വിതരണം ചെയ്യേണ്ടതെന്നു തീരുമാനമെടുക്കുന്നത് സർക്കാരാണ്. ഭരിക്കുന്ന സർക്കാരുകളുടെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമപെൻഷൻ വിതരണം എന്നും ഹൈക്കോടതിയിൽ സർക്കാർ നിലപാടെടുത്തിരുന്നു. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും ഹൈക്കോടതിയിൽ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ സർക്കാര്‍ വ്യക്തമാക്കി. പെൻഷൻ വിതരണം ഉറപ്പാക്കുന്ന കാര്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികള്‍ക്കുള്ള മറുപടിയിലാണു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement