സ്വാതി മലിവാളിനെ മർദ്ദിച്ച പരാതി : കെജ്രിവാളിന്റെ പിഎയെ അറസ്റ്റ് ചെയ്‌തു.
ന്യൂഡൽഹി: എഎപി എംപി സ്വാതി മലിവാളിനെ മർദ്ദിച്ച പരാതിയിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ വൈഭവ് ഒളിവിൽ പോകുകയായിരുന്നു. വൈഭവിനെ കണ്ടെത്താനായി നാല് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പഞ്ചാബിൽ തിരച്ചിൽ നടത്തുന്നതിനിടെ ലഭിച്ച സൂചനയെത്തുടർന്നാണ് കേജ്രിവാളിന്റെ വീട്ടിൽ പരിശോധന നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
മേയ് 13ന് കേജ്രിവാളിനെ കാണാനായി ഔദ്യോഗിക വസതിയിലെത്തിയ തന്നെ വൈഭവ് കുമാർ ക്രൂരമായി ആക്രമിച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. അതിനിടെ സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന ഡൽഹി എയിംസിന്റെ വൈദ്യ പരിശോധനാ ഫലവും പുറത്ത് വന്നിനിരുന്നു.

0 Comments