Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഔറംഘബാദിലുണ്ടായ റോഡപകടത്തിൽ തൃശൂർ സ്വദേശി മരണമടഞ്ഞു.

ഔറംഘബാദിലുണ്ടായ റോഡപകടത്തിൽ തൃശൂർ സ്വദേശി മരണമടഞ്ഞു. 


തൃശൂർ: ഔറംഘബാദിൽ വച്ചുണ്ടായ റോഡപകടത്തിൽ തൃശൂർ കേച്ചേരി സ്വദേശി മരണമടഞ്ഞു. വ്യവസായി ആയ ബിജു പോൾ ആണ് ഫാരിദാബാദിൽ നിന്നും ബാംഗ്ലൂർക്ക് പോകുംവഴി ഔറംഗാബാദ് പച്ചോടിൽ വച്ചുണ്ടായ കാർ അപകടത്തിൽ മരണമടഞ്ഞത്.
         ഇന്നലെ (29-05-2024) രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. ബിജു പോൾ സംഭവസ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞു. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യക്കും മകനും പരിക്കുകളൊന്നുമില്ല. സംഭവം അറിഞ്ഞയുടൻ ഓടിയെത്തിയ ഔറഗാബാദ് കേരള സമാജം ഭാരവാഹികൾ ബിജു പോളിന്റെ ഭാര്യയെയും മകനെയും പ്രഥമശുശ്രുഷ നൽകിയ ശേഷം ഔറംഗാബാദ് കേരളാ സമാജം ജനറൽ സെക്രട്ടറി കബീർ അഹമ്മദിൻ്റെ വീട്ടിൽ കൊണ്ടുവന്നു.
ഔറംഗാബാദ് സമാജം പ്രവർത്തകർ പോസ്റ്റ്മോർട്ടം അടക്കമുള്ള ആശുപത്രി, പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. നാട്ടിൽ നിന്നും ബന്ധുക്കൾ ഔറഗാബാദിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Post a Comment

0 Comments

Ad Code

Responsive Advertisement