Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റബ്ബർ തോട്ടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.

റബ്ബർ തോട്ടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. 

കോട്ടയം: വടവാതൂരിൽ റബ്ബർ തോട്ടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ദിവസങ്ങൾക്കു മുൻപ് വീട്ടിൽ നിന്നും കാണാതായ കറുകച്ചാൽ, കങ്ങഴ സ്വദേശി വിപിൻ ജോസ് (22) ആണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടു കൂടിയാണ് യുവാവിന്റെ മൃതദേഹം എംആർഎഫ് ഫാക്ടറിക്ക് സമീപത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയത്. തുടർന്ന് മണർകാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ചത് വിപിനാണെന്ന് തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്കു മുൻപ് വിപിനെ കറുകച്ചാലിലെ വീട്ടിൽ നിന്നും കാണാതായിരുന്നു. വിപിൻ്റെ പിതാവ് സ്ഥലത്തെത്തിയാണ് മരിച്ചത് വിപിൻ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന വസ്ത്രങ്ങൾ ഇദ്ദേഹം തിരിച്ചറിഞ്ഞു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചതും വടവാതൂർ പ്രദേശത്ത് ആയിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement