Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം സമാപിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം സമാപിച്ചു.


ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. ശനിയാഴ്ച നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിൽ ആകെ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും മുഴുവന്‍ മണ്ഡലങ്ങളും ചണ്ഡിഗഡ് സീറ്റും അവസാനഘട്ടത്തില്‍ വിധിയെഴുതും. ഉത്തർ പ്രദേശിലും ബംഗാളിലും ബിഹാറിലും ജാര്‍ഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് ജനവിധി. 
         തെരഞ്ഞെടുപ്പിൽ 400 സീറ്റ് കടക്കുമെന്ന് എൻഡിഎയും 350 കടക്കുമെന്ന് ഐഎൻഡിഐഎ സഖ്യവും അവകാശപ്പെടുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പരസ്യ പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനായെത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement