Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇതരസംസ്ഥാന സ്വദേശിയുടെ മരണം; മൂന്നുപേർ അറസ്റ്റിൽ.

ഇതരസംസ്ഥാന സ്വദേശിയുടെ മരണം; മൂന്നുപേർ അറസ്റ്റിൽ.


കോട്ടയം: ഇതരസംസ്ഥാന സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ ജ്യോതിഷ് കുമാർ (29), എറണാകുളം തലക്കോട് പൈനുങ്കൽപാറ ഭാഗത്ത് കൊല്ലേവേലിച്ചിറ വീട്ടിൽ പ്രശാന്ത് കെ.പി. (29), മാടപ്പള്ളി പെരുമ്പനച്ചിറ പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ പ്രസാദ് പി.കെ. (53) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. 
       മെയ് മാസം 21-ാം തീയതി പുലർച്ചെ ജ്യോതിഷ് കുമാറിന്റെ വീടിന്റെ അടുക്കളവശത്ത് ഉദ്ദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന ഇതരസംസ്ഥാന സ്വദേശിയെ കയ്യിൽ കത്തിയുമായി കാണപ്പെട്ടു. തുടർന്ന് ഇവർ ഇയാളെ മൺവെട്ടി, തടിക്കഷണം തുടങ്ങിയവ ഉപയോഗിച്ച്  ആക്രമിക്കുകയും ഇതില്‍ പരിക്കു പറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം തീയതി പുലർച്ചെ ഇയാള്‍ മരണപ്പെടുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്എച്ച്ഓ ജി. അനൂപിൻ്റെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement