Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്വൻ്റി 20 ലോകകപ്പ്: ഇന്ത്യ ഫൈനലിൽ.

ട്വൻ്റി 20 ലോകകപ്പ്: ഇന്ത്യ ഫൈനലിൽ.


ട്വൻ്റി 20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഫൈനലിൽ എത്തി. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. 
         ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 103 റൺസിന് പുറത്തായി. അക്സർ പട്ടേലിന്റെയും കുൽദീപ് യാദവിന്റെയും മികച്ച ബൗളിംഗ് ആണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജസ്‌പ്രീത് ബുമ്ര 2 വിക്കറ്റും നേടി. ഒരവസരത്തിലും ഇംഗ്ലണ്ട് ബാറ്റർമാരെ നിലയുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല.
         നേരത്തെ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അർദ്ധസെഞ്ച്വറിയും സൂര്യകുമാർ യാദവിന്റെ മികച്ച ഇന്നിങ്‌സും (47) ആണ് മികച്ച ടോട്ടൽ പടുത്തുയർത്താൻ ഇന്ത്യയെ സഹായിച്ചത്. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം എട്ടിന് നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്ക ആണ് ഇന്ത്യയുടെ എതിരാളികൾ.

Post a Comment

0 Comments

Ad Code

Responsive Advertisement