Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെ അപകടം ; അഞ്ച് സൈനികർക്ക് വീരമ‍ൃത്യു.

ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെ അപകടം ; അഞ്ച് സൈനികർക്ക് വീരമ‍ൃത്യു.


ജമ്മു: ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച്‌ നദി കടക്കുന്നതിനിടെ ആണ് അപകടത്തില്‍ പെട്ടത്.
       അപകടത്തില്‍പെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തെരച്ചില്‍ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലില്‍ നാലു പേരുടേയും മൃതദേഹം കണ്ടെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement