Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തമിഴ്‌നാട്ടിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം.

തമിഴ്‌നാട്ടിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം.


മധുരൈ: തമിഴ്‌നാട്ടിലെ ബന്ധുവാര്‍പെട്ടിയിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊട്ടിത്തെറിയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 
        വിരുദുനഗര്‍ ജില്ലയിലെ ബന്ധുവാര്‍പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മ്മാണശാലയില്‍ രാവിലെ എട്ടുമണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. തൊഴിലാളികള്‍ വെടിമരുന്ന് നിറയ്ക്കുന്ന പ്രവൃത്തിയിലായിരുന്നു. മൂന്ന് കെട്ടിടങ്ങളിലായി പത്തിലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ആദ്യ കെട്ടിടത്തില്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ തന്നെ മറ്റുള്ളവര്‍ പുറത്തേക്ക് ഓടിമാറുകയായിരുന്നു.
        ബന്ധുവാര്‍പെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാര്‍, മോഹന്‍, ശെല്‍വകുമാര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ സമീപവാസികള്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്‌ഫോടനത്തില്‍ പടക്കനിര്‍മ്മാണ ശാലയുടെ ഭാഗമായ മൂന്ന് കെട്ടിടങ്ങളും തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement