Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാക്‌സിന്‍ നല്‍കിയില്ല; പേവിഷബാധയേറ്റ് കുട്ടി മരിച്ചതില്‍ ആശുപത്രിക്കെതിരേ കുടുംബം.

വാക്‌സിന്‍ നല്‍കിയില്ല; പേവിഷബാധയേറ്റ് കുട്ടി മരിച്ചതില്‍ ആശുപത്രിക്കെതിരേ കുടുംബം.


ആലപ്പുഴ: പേവിഷബാധയേറ്റ് എട്ടു വയസ്സുള്ള കുട്ടി മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു, രാധിക ദമ്പതികളുടെ മകൻ ദേവനാരായണൻ ആണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വേണ്ട വിധത്തില്‍ പരിശോധിച്ചില്ലെന്നും വാക്‌സിന്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചില്ലെന്നും ബന്ധുക്കള്‍. രണ്ടു പ്രാവശ്യം ഡോക്ടര്‍മാരെ കണ്ടിട്ടും കുത്തിവയ്പ് നല്‍കിയില്ലെന്ന് മുത്തച്ഛനും കുറ്റപ്പെടുത്തി. ഒരു മാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ വരുന്നതു കണ്ട ദേവനാരായണന്‍ കയ്യിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. ഇതോടെ നായ ദേവനാരായണനെ ആക്രമിക്കാന്‍ വന്നു. ഓടിയ കുട്ടി സമീപത്തെ ഓടയില്‍ വീഴുകയും കൂടെ നായയും ഓടയിലേക്ക് ചാടുകയായിരുന്നു. മൂന്നു ദിവസം മുമ്പ് ദേവനാരായണന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങുകയും ഭക്ഷണം കഴിക്കാതാകുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മുല്ലക്കര എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ദേവനാരായണന്‍. സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു.
        അതേസമയം, നായ കടിച്ചതായി ദേവനാരായണന്റെ ബന്ധുക്കള്‍ പറഞ്ഞിട്ടില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. നടന്നു പോയപ്പോള്‍ തട്ടി വീണു എന്നാണ് പറഞ്ഞതെന്നും സൂപ്രണ്ട് ഡോ. സുനില്‍ വ്യക്തമാക്കി. പട്ടി ഓടിച്ചതായി പോലും പറഞ്ഞിട്ടില്ല. പട്ടി കടിച്ചു എന്നു പറഞ്ഞാല്‍ ആശുപത്രിയില്‍ വാക്സിന്‍ ഉണ്ടെന്നും അത് നല്‍കുമായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.


Post a Comment

0 Comments

Ad Code

Responsive Advertisement