Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രോഗികളെ വലച്ച്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമയുടെ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.

രോഗികളെ വലച്ച്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമയുടെ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.


അങ്കമാലി: രോഗികളെ വലച്ച്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമയുടെ ഷൂട്ടിങ് നടത്തിയതുമായി ബന്ധപ്പെട്ട് കേസെടുത്ത് സംസ്ഥാന 
മനുഷ്യാവകാശ കമ്മീഷന്‍.
          അങ്കമാലി താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി മുഴുവന്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ഫഹദ് ഫാസില്‍ നിര്‍മ്മിച്ച്‌ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'പൈങ്കിളി' എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു അങ്കമാലി ആശുപത്രിയില്‍ നടന്നത്. 
         അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവരാണ് വിശദീകരണം നല്‍കേണ്ടത്. 
        വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സിനിമ ചിത്രീകരണം ആരംഭിച്ചത്. ഷൂട്ടിങ്ങിന് വേണ്ടി അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറയ്ക്കുകയും മറ്റ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തു. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ എത്തിയതും രോഗികൾക്കും ബന്ധുക്കൾക്കും  ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതിയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement