Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്നാനായ സമുദായ ഭരണഘടന ഭേദഗതി തീരുമാനം തടഞ്ഞ് കോടതി ഉത്തരവ്.

ക്നാനായ സമുദായ ഭരണഘടന ഭേദഗതി തീരുമാനം തടഞ്ഞ് കോടതി ഉത്തരവ്.


കോട്ടയം: ക്നാനായ സമുദായ ഭരണഘടന ഭേദഗതി തീരുമാനങ്ങൾ എടുത്ത ക്നാനായ അസോസിയേഷൻ നീക്കം മുൻസിഫ് കോടതി തടഞ്ഞു. പാത്രിയർക്കീസ് ബാവയുടെ അധികാരം വെട്ടിച്ചുരുക്കിയുള്ള ക്നാനായ സമുദായ ഭരണഘടന ഭേദഗതികൾ നടപ്പിലാക്കുന്നതാണ് കോട്ടയം മുൻസിഫ്‌ കോടതി സ്റ്റേ ചെയ്തത്. ക്നാനായ സമുദായ സഹായ മെത്രാന്മാർ നൽകിയ കേസിലെ നിരോധന ഹർജിയിലാണ് കോടതി ഉത്തരവ്. 
         ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിന് എതിരായ ഹർജി കീഴ്ക്കോടതി പരിഗണിച്ച് ഉത്തരവ് പറയുന്നതുവരെ തീരുമാനം നടപ്പിലാക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. മെയ് 21ന് മലങ്കര സുറിയാനി ക്നാനായ അസോസിയേഷൻ പാസ്സാക്കിയ സമുദായ ഭരണഘടനാ ഭേദഗതികൾ ആണ് കോടതി ഇപ്പോൾ സ്റ്റേ ചെയ്തത്. കേസിൽ വിചാരണ നടത്തി അന്തിമ വിധി ഉണ്ടാകുന്നതു വരെ സ്റ്റേ അനുവദിച്ചാണ് നിരോധന ഹർജി മുൻസിഫ്‌ കോടതി തീർപ്പാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement