Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേവല ഭൂരിപക്ഷത്തിലേയ്ക്ക് കഷ്ടിച്ച് എൻഡിഎ, സുരേഷ് ഗോപിക്ക് വമ്പൻ ലീഡ്, കേരളത്തിൽ യുഡിഎഫ് തരംഗം.

കേവല ഭൂരിപക്ഷത്തിലേയ്ക്ക് കഷ്ടിച്ച് എൻഡിഎ, സുരേഷ് ഗോപിക്ക് വമ്പൻ ലീഡ്, കേരളത്തിൽ യുഡിഎഫ് തരംഗം.


ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിലേയ്ക്ക് അടുക്കുന്നു. ഇന്ത്യാ സഖ്യവും സീറ്റുനിലയിൽ മുന്നേറുന്നുണ്ട്. വാരണാസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മുന്നിലെത്തി. രാഹുൽ ഗന്ധി റായ്ബറേലിയിലും വയനാട്ടിലും വളരെ മുന്നിലാണ്. അതേസമയം, അമേഠിയിൽ സ്മൃതി ഇറാനി പിന്നിലാണ്.   

        കേരളത്തിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 16 സീറ്റുകളിൽ യുഡിഎഫും 2 സീറ്റുകളിൽ എൻഡിഎയും രണ്ട് സീറ്റിൽ എൽഡിഎഫും  മുന്നിട്ട് നിൽക്കുന്നു. ഏവരും ഉറ്റുനോക്കുന്ന തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി എഴുപതിനായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.

         തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. യുപിയിൽ സമാജ് വാദി പാർട്ടി മുന്നിട്ട് നിൽക്കുന്നു. പഞ്ചാബിൽ കോൺഗ്രസാണ് മുന്നേറുന്നത്. ബിഹാറിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുമ്പോൾ, കർണാടകയിൽ എൻഡിഎ ആദ്യ ഘട്ടത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട്  നിൽക്കുമ്പോൾ, പശ്ചിമബംഗാളില്‍ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement