Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കൂര പാടത്ത് പതിച്ചു.

കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കൂര പാടത്ത് പതിച്ചു.


കോട്ടയം: കുമരകത്ത് ഇന്നലെ സന്ധ്യക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കൂകൂര സമീപത്തെ പാടത്ത് പതിച്ചു. ഷീറ്റു കൊണ്ട് നിർമ്മിച്ച മേൽക്കൂരയാണ് കാറ്റിൽ പറന്നു പോയത്. കുമരകം പഞ്ചായത്ത് അഞ്ചാം വാർഡിൽ കണ്ണങ്കരി പരേതനായ ചക്രൻ്റെ ഭാര്യ ദേവയാനിയുടെ വീടിൻ്റെ മേൽക്കൂരയാണ് വെള്ളം നിറഞ്ഞു കിടക്കുന്ന കൊല്ലകരി പാടത്ത് പതിച്ചത്. സംഭവസമയത്ത് വീടിനുള്ളിൽ ദേവയാനിയും മകൻ ഷാജിയും ഷാജിയുടെ ഭാര്യ അഞ്ജുവും മക്കളായ അദ്വെതും അർച്ചിതയും ഉണ്ടായിരുന്നെങ്കിലും കാര്യമായ പരിക്കുകളൊന്നുമേറ്റില്ല. വീട്ടിൽ ഉണ്ടായിരുന്ന എല്ലാ വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ മാത്രമാണ് നനഞ്ഞെങ്കിലും മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ ലഭിച്ചത്. ഇന്നലെ രാത്രി മുതൽ കുടുംബം ബന്ധു അനിരുദ്ധൻ്റെ ബോട്ടുജെട്ടിയിലുള്ള വീട്ടിലാണ് താമസിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement