Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റായ്ബറേലിയിൽ സോണിയയുടെ റെക്കോർഡ് മറികടന്ന് രാഹുൽ. പക്ഷേ, വയനാട്ടിൽ...

റായ്ബറേലിയിൽ സോണിയയുടെ  റെക്കോർഡ് മറികടന്ന് രാഹുൽ. പക്ഷേ, വയനാട്ടിൽ...

ന്യൂഡൽഹി: മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയത്തിലേക്ക് അടുത്തിരിക്കുകയാണ് രാഹുൽ ഗന്ധി. റായ്ബറേലിയിൽ ഒരു പുതുചരിത്രം കൂടി കുറിച്ചിരിക്കുകയാണ് രാഹുൽ. മണ്ഡലത്തില്‍ അമ്മ സോണിയാ ഗന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷം രാഹുൽ മറികടന്നിനിരിക്കുകയാണ്. 2,62,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. 2004 മുതൽ റായ്ബറേലിയിൽ നിന്ന് തുടർച്ചയായി ലോക്‌സഭയിലെത്തിയ സോണിയാ 2019ൽ നേടിയ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. 1,67,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് സോണിയ ജയിച്ചത്. അതാണിപ്പോൾ രാഹുൽ മറികടന്നിരിക്കുന്നത്. അതേസമയം, വയനാട് മണ്ഡലത്തിൽ രാഹുലിൻ്റെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നങ്കിലും കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 2019ലെ 4,31,770ൽ എത്തുമോയെന്ന് സംശയമാണ്.


Post a Comment

0 Comments

Ad Code

Responsive Advertisement