Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൈവരിയില്ലാത്ത പാലത്തിൽ നിന്ന് പത്ത് വയസ്സുകാരി ആറ്റിൽ വീണു.

കൈവരിയില്ലാത്ത പാലത്തിൽ നിന്ന് പത്ത് വയസ്സുകാരി ആറ്റിൽ വീണു.


ഇടുക്കി: ഏലപ്പാറ -അയ്യപ്പൻകോവിൽ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പെരിയാറിന് കുറുകെയുള്ള ഹെലിബറിയ വള്ളക്കടവ് പാലത്തിൽ നിന്നും കഴിഞ്ഞ പത്ത് വയസ്സുകാരി വെള്ളത്തിൽ വീണു. ഏലപ്പാറ പഞ്ചായത്തിൽ ഒൻപതാം വാർഡ് വള്ളക്കടവിൽ മലമ്പാറക്കൽ വീട്ടിൽ അളകനന്ദ ആണ് പെരിയാറ്റിൽ വീണത്. 
        പാലത്തിലൂടെ കടന്നുവന്ന വാഹനം കണ്ട് അരികിലേക്ക് മാറിയപ്പോളാണ് അളകനന്ദ അളകനന്ദ വെള്ളത്തിൽ വീണത്. പെട്ടെന്ന് ആളുകൾ കണ്ടതിനാൽ, ശക്തമായ ഒഴിക്കിൽപ്പെടും മുമ്പേ കുട്ടിയെ രക്ഷപ്പെടുത്താതാനായി. കാഞ്ചിയാർ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. 
         2018ലെ പ്രളയത്തെ തുടർന്ന് കൈവരികൾ നശിച്ചു പോയ ഈ പാലത്തിൻ്റെ കൈവരികൾ പുനർനിർമ്മിക്കുവാൻ വേണ്ട യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സ്കൂൾ കുട്ടികളടക്കം നിരവധി കാൽനടയാത്രക്കാർ സഞ്ചരിക്കുന്നതാണ് ഈ പാലം.

Post a Comment

0 Comments

Ad Code

Responsive Advertisement